നാ­സയു­ടെ­ സൗ­ര ദൗ­ത്യം : പേ­ടകത്തി­ന്റെ­ വി­ക്ഷേ­പണം ജൂ­ലൈ­ 31ന്‌


ന്യൂയോർക്ക് : ചരിത്രത്തിലിടം പിടിക്കുന്ന സൗര ദൗത്യത്തിന് നാസ തയ്യാറെടുക്കുന്നു. ഏഴ് വർഷം കാലാവധിയുള്ള ദൗത്യത്തിന് ജുലൈ 31ന് തുടക്കമാകും. സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകവുമായി ജൂലൈ 31ന് റോക്കറ്റ് കുതിച്ചുയരും. പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത് ഡെൽറ്റ −4 എന്ന ശക്തിയേറിയ റോക്കറ്റിലാണ്. സൂര്യന്റെ കൊറോണ ( സൂര്യന്റെ പുറം പാളി) യെപ്പറ്റി പഠിക്കാനാണ് പാർക്കർ സോളാർ പ്രോബ് ദൗത്യം. ഇന്നേവരെ മനുഷ്യനിർമ്മിതമായ ഏതൊരു വസ്തുവിനേക്കാളും സൂര്യനോട് ഏറ്റവുമടുത്തായിരിക്കും പാർക്കർ സോളാർ പ്രോബ് ഭ്രമണം ചെയ്യുക. 

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 98 ലക്ഷം കിലോമീറ്റർ വരെ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും പേടകം വിക്ഷേപിക്കുക. സൂര്യന്റെ പുറം പാളിയെക്കുറിച്ച് പഠിക്കാനും കാലങ്ങളായി നക്ഷത്രങ്ങളുടെ ഭൗതിക നിയമങ്ങളെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം തേടാനും കൂടിയാണ് ദൗത്യം.

ഇത്രയും അടുത്തുള്ള ഭ്രമണപഥത്തിൽ വെച്ച് സൂര്യന്റെ അതിഭീമമായ താപത്തെ നേരിടാൻ കഴിയുന്ന താപ പ്രതിരോധ കവചമാണ് ഇതിൽ സ്ഥാപിക്കുക. അതി ശക്തമായ ചൂടും സൂര്യനിൽ നിന്നുള്ളവികിരണങ്ങളെയും നേരിട്ട് സൗരവാതങ്ങളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ കണ്ടെത്താൻ പേടകത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഗ്രഹങ്ങളിലെ കാലാവസ്ഥയെ സൗരവാതങ്ങൾ എങ്ങനെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്താൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed