‘കലാ­ സാ­ഹി­ത്യ പ്രവർ­ത്തനങ്ങൾ സ്ത്രീ­ ശാ­ക്തീ­കരണത്തിന് വഴി­ തു­റക്കും’


മനാമ: കലാ സാഹിത്യ പ്രവർ‍ത്തനങ്ങൾ‍ സ്ത്രീ ശാക്തീകരണത്തിന് വഴി തുറക്കുമെന്ന് പ്രവാസി എഴുത്തുകാരി സ്വപ്ന വിനോദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്രണ്ട്സ് സോഷ്യൽ‍ അസോസിയേഷൻ‍ റിഫ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച ‘മാണിക്യ മലരായ പൂവി’ സർ‍ഗ്ഗ സായാഹ്നം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ‍. പ്രവാസി വനിതകൾ‍ക്ക് കലാസാഹിത്യ മേഖലയിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഫ്രണ്ട്സ് വനിതാ വിഭാഗം നടത്തുന്ന പരിപാടികൾ അഭിനന്ദനാർ‍ഹമാണെന്നും കവയത്രി കൂടിയായ സ്വപ്ന വിനോദ് കൂട്ടിച്ചേർത്തു.

റിഫ ദിശ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ‍ ‘മാണിക്യ മലരായ പൂവി’ എന്ന വിഷയം ജി.ഐ.ഒ മുൻ‍ സംസ്ഥാന സെക്രട്ടറി സൗദ അവതരിപ്പിച്ചു. സജ്ന, നസീബ എന്നിവർ ചർച്ചയിലിടപ്പെട്ട് സംസാരിച്ചു. സോഷ്യൽ മീഡിയയുടെ ദുരുപയോഗം കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള ‘തിരിച്ചറിവ്’ എന്ന ചിത്രീകരണം ഹലീമ, ഫാത്തിമ, ഷാനി, ലുലു, ഷെമി, ഫസീല എന്നിവർ അവതരിപ്പിച്ചു.

നസ്−ല, ഷിബിന, ഹസീന, നസീല എന്നിവർ‍ ഗാനങ്ങൾ‍ ആലപിച്ചു. ഏരിയ ഓർഗനൈസർ സഈദ റഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫസീല മുസ്തഫ പ്രാർത്‍ഥനാ ഗീതം ആലപിക്കുകയും ചെയ്തു.തുടർന്ന് നടന്ന ചടങ്ങിൽ ക്വിസ് മത്സര  വിജയികൾക്ക് സ്വപ്ന വിനോദ് സമ്മാനങ്ങൾ നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed