സബർ­മതി­ കൾ­ച്ചറൽ ഫോ­റം 11-ാം വാ­ർ­ഷി­കം ഏപ്രിൽ 6ന്


മനാമ: ബഹ്‌റൈനിലെ സാംസ്കാരിക സംഘടനയായ സബർമതി കൾച്ചറൽ ഫോറത്തിന്റെ 11ാമത് വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ 6ന് വൈകീട്ട് 6 മണി മുതൽ കെ.സി.എ ഹാളിൽ െവച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡണ്ട് ശശികുമാരവർമ്മ രാജ പരിപാടി ഉദ്ഘാടനം ചെയ്യും. സബർമതികൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി അംഗം മുണ്ടക്കൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സുനീഷും സംഘവും നയിക്കുന്ന ഗാനമേളയുമുണ്ടാകും. സബർമതി പ്രസിഡണ്ട് സാം ശാമുവേൽ, ജനറൽ സെക്രട്ടറി സാബു സക്കറിയ, കൺവീനർ സുനീഷ് മാവേലിക്കര, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ സംഘാടകൻ അജിത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed