‘അമ്മയെ അറിയാൻ’ ആദ്യഘട്ടം പൂർത്തിയായി
മനാമ : ബഹ്‌റൈൻ പീപ്പിൾസ് ഫോറം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജസ്വലരായ നവതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ച് വയസ് മുതൽ പത്ത് വയസ് വരെയുള്ള കുട്ടികൾക്കായി സൽമാനിയയിൽ സംഘടിപ്പിച്ച ‘അമ്മയെ അറിയാൻ’ എന്ന പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി.
പ്രസിഡണ്ട് ജെ.പി ആസാദ് അദ്ധ്യക്ഷനായിരുന്ന പരിപാടിയുടെ ഉദ്ഘാടനം വനിതാവിഭാഗം കൺവീനർ നീതുമനീഷ് നിർവ്വഹിച്ചു. ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക ശോഭാ ജവഹർ, നസീം ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപിക നിഷാ ബൈജു, ബി.കെ.എസ് മലയാളം പാഠശാല അദ്ധ്യാപിക ലത മണികണ്ഠൻ എന്നിവർ കുട്ടികളെ മലയാളത്തിൽ അമ്മയെന്ന് എഴുതുവാനും, അമ്മയിലെ നന്മകൾ പകർന്ന് നൽകുവാനും നിർഭയത്തോടെ അഭിസംബോധന ചെയ്യുവാനും പരിശീലിപ്പിച്ചു.
സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതവും, വൈസ്പ്രസിഡണ്ട് ശ്രീജൻ, വനിതാവിഭാഗം എക്സിക്യുട്ടീവ് അംഗം നിമിഷാ നിഖിൽ, കലാവിഭാഗം സെക്രട്ടറി നിഖിൽ എന്നിവർ ആശംസയും അർപ്പിച്ചു. മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ ദിലീപ്, മനീഷ്, വിനീഷ്, രമേശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

