കെ­.എം.സി­.സി­ കു­ടുംബസംഗമം സംഘടി­പ്പി­ച്ചു­


മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർഗോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഒരു കാസർഗോടൻ പഞ്ചാത്തിക്കെ’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സിനാൻ ഹനീഫയുടെ ഖിറാഅതോടെ തുടങ്ങിയ സംഗമം കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് സലീം തളങ്കര അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ, മുൻ സംസ്ഥാന പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി, സംസ്ഥാന വനിതാ വിംഗ് ഓർഗനൈസർ ഫിർദൗസി എന്നിവർ ആശംസകൾ അർപ്പിച്ചു. പുതുതായി തിരഞ്ഞെടുത്ത വനിതാവിംഗിന്റെ പ്രഖ്യാപനം മുൻ ജില്ലാപ്രസിഡണ്ട് റഹീം ഉപ്പള നിർവ്വഹിച്ചു.സംസ്ഥാന വനിതാ വിംഗ് ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ നിരവധി കലാപരിപാടികളും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed