ആശങ്കയകന്നു : ടിയാൻഗോംഗ് 1 ദക്ഷിണ പസഫിക്കിന് മുകളിൽ എരിഞ്ഞമർന്നു
ബെയ്ജിംഗ് : നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാൻഗോംഗ് −1 ദക്ഷിണ പസഫിക്കിന് മുകളിൽ എരിഞ്ഞമർന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെ ബഹിരാകാശ നിലയം പൂർമായി കത്തിതീർന്നു. നിലയം കത്തി അമർന്നതായി ചൈനീസ് വെബ്‌സൈറ്റ് സ്ഥരീകരിച്ചു. എന്നാൽ നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഭൂമിയിൽ പതിച്ചതായി ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല
ബ്രസീൽ തീരത്ത് ദക്ഷിണ അറ്റ്‌ലാന്റിക്കിന് സമീപം സാവോ പോളോയ്ക്കും റിയോ ഡി ജനീറോയ്ക്കും സമീപം നിലയം തകർന്നു വീഴുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ടാഹിതിയുടെ വടക്കുപടിഞ്ഞാറ് 100 കിലോമീറ്റർ ചുറ്റളവിലായാണ് ബഹിരാകാശ നിലയം എരിഞ്ഞമർന്നത്.
2011 സപ്തംബർ 29−ന് വിക്ഷേപിച്ചതാണു ടിയാൻഗോംഗ് അഥവാ സ്വർഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം. 2016 മാർച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്.

