സല്യൂ­ട്ട് സച്ചിൻ ക്രി­ക്കറ്റ് സീ­സൺ 3 സംഘടി­പ്പി­ച്ചു­


മനാമ : ഐ.വൈ.സി.സി സംഘടിപ്പിച്ച സല്യൂട്ട് സച്ചിൻ ക്രിക്കറ്റ് സീസൺ 3ൽ ശക്തി യുണൈറ്റഡ് ക്ലബ്ബ് ജേതാക്കളായി. ബുസൈത്തീൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബഹ്റൈനിലെ എട്ട് പ്രമുഖ ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ ബെല്ലാ കാസ ക്ലബ്ബും ശക്തി യുണൈറ്റഡ് ടീമും തമ്മിലായിരുന്നു മത്സരം. വാശിയേറിയ മൽസരത്തിൽ 62 റൺസിന് ബെല്ലാ കാസയെ ശക്തി യുൈണറ്റഡ് പരാജയപ്പെടുത്തി. വിജയികൾക്കുളള ട്രോഫി ഐ.വൈ.സി.സി പ്രസിഡണ്ട്് ബേസിൽ നെല്ലിമറ്റം നൽകി.റണ്ണേഴ്സ് അപ്പ് ടീമിനുളള കപ്പ് ഐ.വൈ.സി.സി വൈസ് പ്രസിഡണ്ടുമാരായ ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തൂരേത്ത് എന്നിവർ നൽകി.

ടൂർണമെന്റ് സ്പോൺസർ ബെല്ലാകാസ കന്പനി മാനേജർ മുജീബ് മാൻഓഫ് ദി സീരിസ്, മാൻ ഓഫ് ദി മാച്ച് ട്രോഫികൾ കൈമാറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ അലൻ ഐസക്, ഐ.വൈ.സി.സി വൈസ് പ്രസിഡണ്ട് റിച്ചി, ലൈജു തോമസ്, ജോജി, ഷാബു ചാലക്കുടി, നിതീഷ്, ഷിന്റു, സരുൺ, ഫാസിൽ ടി.കെ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed