ദു­രി­തങ്ങൾ­ക്ക് വി­ട : സു­ബ്രഹ്മണ്യൻ നാ­ട്ടി­ലേ­ക്ക്


മനാമ : നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ബഹ്‌റൈൻ പ്രവാസിയായ സുബ്രഹ്മണ്യൻ ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും. തൃശൂർ ജില്ലയിലെ കടവല്ലൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെപാസ്പോർട്ടും മറ്റ് രേഖകളും നഷ്ടമായതിനെ തുടർന്ന് കഴിഞ്ഞ 20 വർഷമായി നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ അസുഖം പിടിപ്പെട്ട് രണ്ട് വർഷത്തോളം ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയുമായി. മൂന്ന് മാസങ്ങൾക്ക് മുൻപ് എമിഗ്രെഷനിൽ ഹാജരാവുകയും തുടർന്ന് എംബസിയുടെ നേതൃത്വത്തിൽ തന്നെ അദ്ദേഹത്തെ നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികൾ കൈക്കൊള്ളുകയുമായിരുന്നു. ആലത്തൂർ എം.പി പി.കെ ബിജുവും ഇക്കാര്യത്തിൽ ഇടപെട്ടു. 

യാതൊരു രേഖകളും ഇല്ലാതിരുന്നതിനാൽ സുബ്രമണ്യൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ വില്ലേജ് ഓഫീസിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുവരെ ശരിയാക്കുന്നതിന് എം.പി ഇടപെട്ടിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി ഇദ്ദേഹത്തിന് വേണ്ടിയുള്ള ഔട്ട്പാസ് തയ്യാറാക്കി കൈമാറുകയും ചെയ്തു. നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് ബഹ്റൈൻ പ്രതിഭ സ്പോൺസർ ചെയ്തപ്പോൾ എമിഗ്രേഷനിൽ അടക്കേണ്ടുന്ന പിഴ സംഖ്യ ഐ.സി.ആർ.എഫ് നൽകി.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഐ.സി.ആർ.എഫ് അംഗം ജവാദ് പാഷ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി, വി.കെ സൈദാലി തുടങ്ങിയവരാണ് സുബ്രമണ്യന്റെ മടക്കയാത്രക്ക് മുൻകൈയെടുത്തത്. ഇന്ന് രാത്രി 8.30നുള്ള ജെറ്റ് എയർവേയ്സിൽ കൊച്ചിക്ക് യാത്ര തിരിക്കും. ഹോപ്പ് ബഹ്റൈൻ പ്രവർത്തകർ സുബ്രമണ്യന് ഗൾഫ് കിറ്റും 6000 രൂപയും നൽകി. നാട്ടിൽ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമാണ് സുബ്രഹ്മണ്യനുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed