ചാ­രവൃ­ത്തി­ കേ­സിൽ വി­ചാ­രണ ഏപ്രിൽ 24ലേ­യ്ക്ക് മാ­റ്റി


മനാ­മ: രാ­ജ്യത്തി­ന്റെ­ രഹസ്യവി­വരങ്ങൾ‍ ഖത്തറിന് ചോ­ർ‍­ത്തി­കൊ­ടു­ത്തു­ എന്നാ­രോ­പണത്തിൽ‍ ഹൈ­ ക്രി­മി­നൽ കോ­ടതി­യിൽ ഇന്നലെ­ നടന്ന പ്രാ­ഥമി­ക വി­ചാ­രണയ്ക്കു­ശേ­ഷം പ്രധാ­ന വി­ചാ­രണ, ഏപ്രിൽ 24ലേ­യ്ക്ക് മാ­റ്റി­. അലി­ സൽ­മാൻ അലി­ അഹമ്മദ്, ഹസൻ അലി­ ജു­മാ­ സു­ൽ­ത്താൻ, അലി­ മെ­ഹ്ദി­ അലി­ അൽ അസ്വാദ് എന്നി­വരെ­യാണ് കേ­സിൽ പ്രതി­ ചേ­ർ­ത്തി­ട്ടു­ള്ളത്. അഭി­ഭാ­ഷകരോ­ടൊ­പ്പം ആദ്യ പ്രതി­ വി­ചാ­രണയിൽ പങ്കെ­ടു­ത്തെ­ങ്കി­ലും രണ്ടാ­മത്തെ­യും മൂ­ന്നാ­മത്തെ­യും പ്രതി­കൾ പങ്കെ­ടു­ത്തി­ട്ടി­ല്ല.

ബഹ്റൈ­നെ­തി­രാ­യ ശത്രു­താ­പരമാ­യ നടപടി­കൾ കൈ­ക്കൊ­ള്ളു­ന്നതി­നാ­യി­ ഒരു­ വി­ദേ­ശ രാ­ജ്യവു­മാ­യി­ ഇന്റലി­ജൻ­സ് കൈ­മാ­റ്റം ചെ­യ്യു­ക, രാ­ഷ്ട്രീ­യവും സാ­ന്പത്തി­കവു­മാ­യ നി­ലപാ­ടി­നെ­ തകർ­ക്കു­ക, രാ­ഷ്ട്രീ­യ വ്യവസ്ഥി­തി­യെ­ തകി­ടം മറി­ക്കാൻ ദേ­ശീ­യ താ­ൽപ്­പര്യങ്ങൾ ഇല്ലാ­താ­ക്കു­ക എന്നി­വയി­ലാണ് കു­റ്റാ­രോ­പി­തർ വി­ചാ­രണ നേ­രി­ടു­ന്നത്. കൂ­ടാ­തെ­, ഒരു­ വി­ദേ­ശ രാ­ജ്യത്തോട് പ്രതി­രോ­ധ രഹസ്യങ്ങൾ വെ­ളി­പ്പെ­ടു­ത്തു­ക, സൈ­നി­ക രഹസ്യങ്ങളും രാ­ജ്യത്തി­ന്റെ­ ആഭ്യന്തര സ്ഥി­തി­യെ­ക്കു­റി­ച്ചു­ള്ള വി­വരങ്ങളും പങ്കു­വെ­ച്ചതിന് വി­ദേ­ശ രാ­ജ്യത്ത് നി­ന്ന് പണം സ്വീ­കരി­ക്കു­ക, രാ­ജ്യത്തി­ന്റെ­ സന്പദ് വ്യവസ്ഥയെ­ ദു­ർ­ബലപ്പെ­ടു­ത്തു­ന്നതിന് വി­ദേ­ശത്ത് നി­ന്നു­ള്ള കിംവദന്തി­കൾ പ്രചരി­പ്പി­ക്കു­ക, രാ­ജ്യത്തി­ന്റെ­ അന്തസ് തകർ­ക്കു­ക എന്നീ­ കു­റ്റങ്ങളി­ലും ഇവർ വി­ചാ­രണ നേ­രി­ടു­കയാ­ണെ­ന്നും അഡ്വക്കേ­റ്റ് ജനറൽ ഒസാ­മ അൽ ഔഫി­ പറഞ്ഞു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed