ബി­.സി­.സി­.ഐ ചെ­യർ­മാ­നും ബോ­ർ­ഡ് അംഗങ്ങൾ­ക്കും അഭി­നന്ദനമറി­യി­ച്ച് കി­രീ­ടാ­വകാ­ശി­


മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി ചെയർമാനായി ചുമതലയേറ്റ സമീർ അബ്ദുള്ള നാസിന് ബഹ്റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അഭിനന്ദനം. 

നേട്ടങ്ങളുടെ വലിപ്പം വർദ്ധിക്കുന്പോൾ പ്രതീക്ഷകളും ഏറുമെന്ന് അഭിപ്രായപ്പെട്ട കിരീടാവകാശി ഭാവിയിലേയ്ക്കുള്ള ചേന്പർ ഓഫ് കോമേഴ്സിന്റെ പ്രയാണത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും അറിയിച്ചു. രാജ്യത്തെ വാണിജ്യ മേഖലയുടെ പുരോഗതിക്കായി ചേന്പർ ഓഫ് കോമേഴ്സിന് ധാരാളം പ്രവർത്തിക്കാനുണ്ടെന്നും അദ്ദേഹം തന്റെ ആശംസാസന്ദേശത്തിൽ ഓർ‍മ്മിപ്പിച്ചു. ബഹ്‌റൈന്റെ എക്കണോമിക്ക് വിഷൻ 2030 പൊതു−സ്വകാര്യ മേഖലകൾക്ക് സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വേദിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed