വിംഗ്സ് 2018 ബാച്ച് ആരംഭിക്കുന്നു
മനാമ : പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒന്പത് വർഷമായി നടത്തി വരുന്ന വിംഗ്സ് പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏപ്രിൽ മുതൽ ജൂൺ വരെയും, സപ്തംബർ മുതൽ ഡിസംബർ വരെയുമായി 27 വെള്ളിയാഴ്ചകളിലാണ് വിംഗ്സ് ക്ലാസുകൾ നടക്കുന്നത്. വ്യക്തിത്വ രൂപീകരണത്തിനും, മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനുമുള്ളള വിവിധ ക്ലാസുകളാണ് വിംഗ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം തരം വരെ പഠിക്കുന്ന കുട്ടികളിൽ നേതൃപാടവം വളർത്താനായുള്ള യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം വിംഗ്സിന്റെ ഭാഗമാണ്. ഇതോടൊപ്പം കൗൺസിലിങ്ങ് ആവശ്യമുള്ള കുട്ടികൾക്ക് ഡോ. ജോൺ പനയ്ക്കലിന്റെ നേതൃത്വത്തിൽ വിദഗ്ധരുടെ സേവനവും ലഭ്യമായിരിക്കും. മാഹൂസിലെ ഗ്ലോബൽ ബിൽഡിങ്ങിലുള്ള പി.ജി.എഫ് ആസ്ഥാനത്തിൽ നിന്നാണ് വിംഗ്സിന്റെ ക്ലാസുകൾ നടക്കുന്നത്.
പരിമിതമായ സീറ്റുകൾ മാത്രം ലഭ്യമായ ഈ ക്ലാസുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 36921998, 38255420 എന്നീ നന്പരുകളിൽ വിളിക്കാവുന്നതാണ്.

