പി.കെ ബിജു എം.പി ബഹ്‌റൈനിൽ
മനാമ : ആലത്തൂർ ലോകസഭാ മണ്ധലം പ്രതിനിധിയും സിപിഎം നേതാവുമായ ഡോ: പി.കെ ബിജു ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് 6 മണിക്ക് അദ്‌ലിയ ബാങ് സാങ് തായ് ഹാളിൽ വെച്ച് ചേരുന്ന ഇ.എം.എസ്, എകെജി അനുസ്മരണത്തിൽ അദ്ദേഹം സംബന്ധിക്കും. ഇന്നലെ രാവിലെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന എംപിക്ക് പ്രതിഭയുടെ ഭാരവാഹികൾ സ്വീകരണം നൽകി.

