ആസ്ട്രേ­ലി­യൻ റോ­ക്ക് മെ­ലണിന് വി­ലക്ക്


മനാമ : ഓസ്‌ട്രേലിയയിൽ നിന്ന് എത്തുന്ന മധുര മത്തൻ, റോക്ക് മെലൺ എന്നിവയ്ക്ക് ബഹ്റൈനിലെ വിപണിയിൽ ഭാഗികമായ വിലക്ക് ഏർപ്പെടുത്തി. ഓസ്‌ട്രേലിയൻ റോക്ക് മെലണിൽ ലിെസ്റ്ററിയ എന്നറിയപ്പെടുന്ന ബാക്ടീരിയയുടെ അംശം കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ അടുത്തിടെ ഈ ബാക്ടീരിയമൂലം ഓസ്‌ട്രേലിയയിൽ മൂന്ന് മരണങ്ങൾ റിപ്പോർ‍ട്ട് ചെയ്തതിരുന്നു. ഇതിന്റെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയത്. 

റോക്ക് മെലണിന് ബാക്ടീയയുടെ അംശം ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി  മാർക്കറ്റിൽ ഇപ്പോൾ റോക്ക് മെലൺ ലഭ്യമല്ല എന്ന് മുനിസിപാലിറ്റി അധികൃതരും, മറൈൻ ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റുമായ മുഹമ്മദ് ഫൗദ് പറഞ്ഞു. 

 യു.എ.ഇ മന്ത്രിസഭയുടെ ഭക്ഷ്യവസ്തുക്കൾക്ക് മേലുള്ള ദ്രുത ജാഗ്രതാ വ്യവസ്ഥയുടെ ഭാഗമായാണ് ഉത്തരവെന്ന് മന്ത്രാലയം ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് വലിയ വിലയുമാണ് അധികൃതർ നൽ‍കുന്നതെന്നും, അതിനാൽ ഇത്തരം പഴങ്ങൾ കഴിക്കരുത് എന്ന നിർദ്ദേശവും ഉണ്ട്. കൂടാതെ  വിപണിയിൽ റോക്ക് മെലൺ വിൽപ്‍പന നടത്തുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed