എ​സ്.എ​സ്.എ​ൽ​­.സി­ ഹ​യ​ർ സെ​­​ക്ക​ൻ​­ഡ​​റി­ പ​രീ​­​ക്ഷ​ക​ൾ​­ക്ക് തു­ടക്കമാ­യി­


തിരുവനന്തപുരം : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. സംസ്ഥാനത്ത് മൊത്തം 13.67 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി പരീക്ഷ രാവിലേയുമാണ് നടക്കുക. 4,41,103 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,24,564 ആൺകുട്ടികളും 2,16,539 പെൺകുട്ടികളുമാണ് 2,751 പേർ പ്രൈവറ്റായും പരീക്ഷ എഴുതും. 2,935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി മൂല്യനിർണയത്തിനായുള്ള സ്കീം ഫൈനലൈസേഷൻ ക്യാന്പുകൾ നടക്കും. ഏപ്രിൽ അഞ്ച് മുതൽ 20 വരെ 54 കേന്ദ്രങ്ങളിൽ മൂല്യനിർണയം നടക്കും. മൂല്യനിർണയം പൂർത്തിയായി ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനത്തിന് സജ്ജമാകും. സർക്കാർ നിശ്ചയിക്കുന്നതിന് അനുസരിച്ച് ഫലം പ്രസിദ്ധപ്പെടുത്തും. 

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലായി 9,25,580 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (1,60,510) മലപ്പുറത്തും കുറവ് (23,313) വയനാട്ടിലുമാണ്. സംസ്ഥാനത്തും പുറത്തുമായി 2,076 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ക്രമീകരിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed