ബഹ്‌റൈ­നിൽ അനധി­കൃ­ത മരു­ന്നു­കളു­ടെ­ വി­ൽ­പ്പന തടയും


മനാമ : സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളിലൂടെ ലൈസൻസില്ലാത്ത മരുന്നുകളുടെ   വിൽപ്പന തടയുമെന്ന് അധികൃതർ അറിയിച്ചു. മെലിയാനുള്ള മരുന്നുകൾ തുടങ്ങി പല തരത്തിലുള്ള മരുന്നുകളുടെ വിൽപ്പന വ്യാപകമാകുന്നു എന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിലുള്ള നടപടി. പലരും നാട്ടിൽ നിന്നും കൊണ്ടുവരുന്ന ക്രീമുകൾ, ക്യാപ്സൂളുകൾ എന്നിവയ്ക്കൊപ്പമാണ് ഇത്തരം ഉൽപ്പന്നങ്ങൾ കൊണ്ട് വരുന്നത്. അതിനാൽ ലൈസൻസില്ലാത്ത ഇത്തരം ഉൽപ്പന്നങ്ങളെ വേർതിരിച്ചറിയാൻ സാധിക്കുന്നില്ല. 

മൂന്ന് മാസം തടവും, 200 ദിനാർ പിഴയുമാണ് ഇത്തരം കുറ്റങ്ങൾക്കെതിരെ ശിക്ഷവിധിക്കുന്നത്. പക്ഷേ ഇത്തരം വിൽപ്പന കൊണ്ട് ആയിരം ദിനാർ വരെ ലാഭമുണ്ടാകുന്നതിനാൽ 200 ദിനാർ പിഴ ചുമത്തുന്നത് വലിയ കാര്യമല്ല. എന്നിരുന്നാലും ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ബുഹാമൂദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed