യൂറോപ്യൻ യൂണിയൻ നികുതി വാര പട്ടികയിൽ നിന്ന് ബഹ്‌റൈനെ നീക്കം ചെയ്യും
മനാമ : യൂറോപ്യൻ യൂണിയൻ നികുതി വാര പട്ടികയിൽ നിന്ന് ബഹ്‌റൈനെ നീക്കം ചെയ്യും. 28 അംഗ സംസ്ഥാനങ്ങളിൽ നിന്നുള്ള നികുതി വിദഗ്ധർ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ പെരുമാറ്റച്ചട്ട സംഘം എടുത്ത തീരുമാനത്തെത്തുടർന്നാണ് ബഹ്റൈനെയും മാർഷൽ ദ്വീപുകളെയും സെയിന്റ് ലൂസിയയെയും നികുതി വാര പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത്.
നികുതി വ്യവസ്ഥകൾ മാറ്റാൻ പ്രത്യേക ഉത്തരവാദിത്തങ്ങൾ രാജ്യം ഏറ്റെടുത്തതിന് ശേഷമാണ് ബഹ്‌റൈനെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും യൂറോപ്യൻ യൂണിയൻ ധനകാര്യമന്ത്രിമാർ അടുത്ത ആഴ്ച തീരുമാനം അംഗീകരിക്കുമെന്നുമാണ് റിപ്പോർട്ട്.
അമേരിക്കൻ സമോവ, ഗുവാം, നമീബിയ, പലാ, സമോവ, ട്രിനിഡാഡ്, ടൊബാഗോ എന്നിവിടങ്ങൾ യൂറോപ്യൻ യൂണിയൻ നികുതി വാര പട്ടികയിൽ തുടരുന്നു.

