ബഹ്റൈൻ-ഈജിപ്ഷ്യൻ ബന്ധത്തെ ഹമദ് രാജാവ് പ്രശംസിച്ചു
മനാമ : വിവിധ മേഖലകളിലെ പുരോഗതി ഉയർത്തിക്കാട്ടി ദീർഘകാലത്തെ ബഹ്റൈനി-ഈജിപ്ഷ്യൻ ബന്ധത്തെ ഹമദ് രാജാവ് പ്രശംസിച്ചു. അൽ അഹ്റാം ചെയർമാനും ഈജിപ്തിലെ പ്രസ് സിൻഡിക്കേറ്റ് തലവനുമായ അബ്ദെൽ മൊഹ്സൻ സലാമയെയും മറ്റ് അനുയായികളെയും രാജാവ് ഇന്നലെ സഖീർ പാലസിൽ നടന്ന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. അറബ് ദേശീയ സുരക്ഷയെ പിന്തുണക്കുകയും, തീവ്രവാദത്തെ എതിർക്കുകയും, പ്രാദേശിക അന്തർദേശീയ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈജിപ്തിനെ നയിക്കുന്ന പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയെ രാജാവ് ആദരിച്ചു.
നല്ല പൗരത്വത്തിന്റെ മൂല്യങ്ങൾ ഏകീകരിക്കുക, വിദ്വേഷവും ഭീകരതയും തള്ളിക്കളയുക, അറബിസം, സഹിഷ്ണുത, മോഡറേഷൻ, വസ്തുനിഷ്ഠമായ ഒത്തുചേരൽ എന്നിവയ്ക്കായി ഈജിപ്തിലെ മാധ്യമങ്ങൾ വഹിച്ച പങ്കിനെ ഹമദ് രാജാവ് പ്രശംസിച്ചു. ഈജിപ്തുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായുള്ള രാജകുടുംബത്തിന്റെ താല്പര്യത്തെ അൽ അഹ്റാം ചെയർമാൻ പ്രശംസിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ബഹ്റൈന്റെ ഐക്യദാർഢ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അടുത്തിടെ കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ ഇൻറർഫെയ്ത് ഡയലോഗ് ആൻഡ് പീസ്ഫുൾ കോ എക്സിസ്റ്റൻസ് സ്ഥാപിച്ചതിലൂടെ മതങ്ങളിലും സംസ്കാരങ്ങളിലും സമാധാനവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്ന രാജകീയ മുൻകൈയെ അദ്ദേഹം പ്രശംസിച്ചു.

