ക്ലി­യറൻ­സ് കാ­ത്തു­നി­ൽ­ക്കേ­ണ്ടി­വരു­ന്ന സമയം 5 മണി­ക്കൂ­റാ­ക്കി­ കു­റയ്ക്കു­മെ­ന്ന് വാ­ഗ്ദാ­നം


മനാമ : കിംഗ് ഫഹദ് കോസ് വേയിൽ ട്രക്കുകളുടെ ക്ലിയറൻസ് കാത്ത് നിൽക്കേണ്ടി വരുന്ന സമയം 24 മണിക്കൂറിൽ നിന്നും 5 മണിക്കൂറാക്കി കുറയ്ക്കുമെന്ന് വാഗ്ദാനം. ബി.സി.സി.ഐ ബോർഡ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അബ്ദുൾ വാഹിദ് അബ്ദുൾ അസീസ് ഖറത്തയാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യമറിയിച്ചത്. ഒരു ഗതാഗത കന്പനിയുടെ ഉടമ എന്ന നിലയിലാണ് തന്റെ അനുഭവമെന്നും ബി.സി.സി.ഐയുടെ ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക് കമ്മിറ്റിയുടെ ഭാഗമായി ഈ വിഷയം കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ബി.സി.സി.ഐയുടെ ട്രാൻസ്പോർട്ട് ആന്റ്് ലോജിസ്റ്റിക്സ് വിഭാഗം വൈസ് പ്രസിഡണ്ടാണ് താനെന്നും, സമീപ വർഷങ്ങളിൽ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ക്ലിയറൻസിന്റെ കാലതാമസമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രക്കുകൾ ഏഴ് ദിവസം വരെ കുടുങ്ങിക്കിടന്നിരുന്നു. ഇപ്പോൾ കാത്തിരിപ്പ് സമയം 24 മണിക്കൂറായി കുറഞ്ഞു. എന്നാൽ അത് അഞ്ച് മണിക്കൂറായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് സൗദി സർക്കാരുമായി അടുത്ത ബന്ധം ആവശ്യമാണ്. അതിർത്തി സംബന്ധിച്ച നിയമങ്ങളിൽ ഇളവ് ചെയ്യുന്നതിന് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാൽ, തന്റെ അടുത്ത മുൻഗണന ഫീസ് വർദ്ധനവ് പഠിക്കുക എന്നതാണെന്നും അബ്ദുൾ വാഹിദ് പറഞ്ഞു. അടുത്തിടെ ഫീസുകളിൽ 100 ശതമാനം മുതൽ 500 ശതമാനം വരെ വർദ്ധനവുണ്ടായി. ഇത് സ്വകാര്യ മേഖലയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അബ്ദുൾ വാഹിദ്, ടോജ്ജർ ബ്ലോക്കിൽ ചേർന്നതായും അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed