കെ.എസ്.സി.എ ആയുർവേദ സെമിനാർ സംഘടിപ്പിച്ചു
മനാമ: കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയുർവ്വേദ സെമിനാറും ചോദ്യോത്തര പരിപാടിയും സംഘടിപ്പിച്ചു. ആർത്തവ പ്രശ്നങ്ങളും ആയുർവ്വേദ പരിഹാരവും എന്ന വിഷയത്തിൽ ബഹ്റൈൻ വൈദ്യരത്നം ആയുർവ്വേദ ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ. ദേവി മുരളീദാസ് ക്ലാസെടുത്തു. കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് പന്പാവാസൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി അനിൽ നീർവ്വിളാകം സ്വാഗതവും, വൈസ് പ്രസിഡണ്ട് ജയകുമാർ പിള്ള ആശംസയും, വനിതാ വിഭാഗം കൺവീനർ ഷീജ ജയൻ നന്ദിയും രേഖപ്പെടുത്തി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയ ക്ലാസിൽ നിരവധിയാളുകൾ പങ്കെടുത്തു.സെമിനാറിന് ശേഷം ചോദ്യോത്തര പരിപാടികളും നടത്തി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ക്ലാസിൽ പങ്കെടുത്ത രണ്ട് വനിതകൾക്ക് സൗജന്യ ആയുർവേദ ഫേഷ്യലിനുള്ള അവസരവും ലഭിച്ചു.

