ചെമ്മീൻ നിരോധനം : കരിഞ്ചന്തയിൽ കച്ചവടം തകൃതി
മാനാമ : രാജ്യത്ത് മാർച്ച് 1 മുതൽ ചെമ്മീൻ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ചെമ്മീൻ വിൽപ്പന തകൃതിയായി നടക്കുന്നു. മാർക്കറ്റിൽ പരസ്യമായി വിൽപ്പന അസാധ്യമായതിനാൽ പലരും കൈവണ്ടികളിലും കൊട്ടകളിലുമായി ഉൾപ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നുണ്ട്. പൊതുവെ ചെമ്മീൻ ലഭ്യമല്ലാത്തതിനാൽ തീ വിലയാണ് ചെമ്മീന് ഈടാക്കുന്നത്. ചെമ്മീനിന്റെ പ്രജനന കാലഘട്ടമായതിനാലാണ് പ്രത്യേക കാലയളവിൽ ചെമ്മീൻ പിടിക്കുന്നത്തിന് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്. മാർച്ച് 1 മുതൽ 6 മാസത്തേയ്ക്കാണ് ചെമ്മീൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

