ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു


മനാമ :  ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (ഡബ്ല്യു.ടി.ഒ) ചേർന്ന് ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വേൾഡ് ഫെഡറേഷൻ ഓഫ് ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷന്റെ (ഡബ്ല്യു.ടി.എഫ്‌.ജി.എ) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ആറ് ആഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ ‘ടൂർ ഗൈഡിങ് പ്രിൻസിപ്പൾസ്’ എന്ന പേരിൽ നടക്കുന്ന പരിശീലന പരിപാടിയിൽ 100 പേർക്ക് പരിശീലനവും പ്രാക്ടീസ് മാർഗ്ഗ നിർദ്ദേശങ്ങളും നൽകും. 

പദ്ധതിയുടെ രണ്ടാം ഘട്ടം 12 പേരെ ലക്ഷ്യമാക്കിയുള്ളതാണ്, ട്രെയിൻ ദി ട്രെയിനർ എന്നതാണ് രണ്ടാം ഘട്ടത്തിന്റെ തീം. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അംഗീകൃത പരിശീലകരായിത്തീരാൻ ഇത് സഹായിക്കും.

ബഹ്‌റൈനിലെ ടൂറിസം മേഖലയുടെ പുരോഗതിയും വികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് സേവനങ്ങൾ നൽകുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ടൂറിസം അനുഭവം മികച്ചതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബി.ടി.ഇ.എയിലെ ഫെസിലിറ്റീസ് ആന്റ് ടൂറിസം സർവ്വീസസ് ഡയറക്ടർ ഹെഷാം അൽ സകീൻ പറഞ്ഞു. ടൂർ ഗൈഡുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മികച്ച നിലവാരം പുലർത്തുന്നതിനുമായാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അതിനാൽ അവർക്ക് ഏറ്റവും മികച്ച രീതിയിൽ തങ്ങളുടെ ജോലി നിർവ്വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിഷൻ 2030 അനുസരിച്ച് പ്രാദേശിക, ആഗോള തലങ്ങളിൽ ബഹ്‌റൈൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബി.ടി.ഇ.എ ശ്രമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed