ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു


മനാമ : ബഹ്റൈൻ പ്രതിഭാ ഗുദൈബിയ യൂണിറ്റ്‌ മാർച്ച് 2ന്  (വെള്ളിയാഴ്ച) രാവിലെ മുതൽ ഇന്ത്യൻ ക്ലബിൽ ബി.എഫ്.സി വൺ ഡേ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ 6 മണിക്ക് തുടങ്ങുന്ന ക്രിക്കറ്റ് മത്സരത്തിൽ ആകെ 16 ടീമുകൾ പങ്കെടുക്കും. ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഒന്നാം സമ്മാനം 200 ഡോളറും, രണ്ടാം സമ്മാനം  100 ഡോളറുമാണ്.  മാൻ ഓഫ് ദ മാച്ചും, മാൻ ഓഫ് ദ സീരീസ്, ബെസ്റ്റ് ബൗളർ, എന്നിവർക്കും സമ്മാനം ഉണ്ടായിരിക്കും. കുടുതൽ വിവരങ്ങൾക്ക് 39175836, 33988231, 39299845 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed