മധുവിനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം : പി.സി.എഫ്
മനാമ : ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ മുഴുവൻ കൊലയാളികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് പീപ്പിൾസ് കൾച്ചർ ഫോറം (പി.സി.എഫ്)ബഹ്‌റൈൻ നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിലേയ്ക്ക് വരുന്നത് ആശങ്കാജനകമാണെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ഏപ്രിലിൽ നടക്കുന്ന പി.ഡി.പി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ ഏരിയയിൽ പ്രവർത്തക സംഗമങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് റഫീഖ് പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ തിക്കോടി അഫ്സർ മള്ളങ്കൈ, അബ്ബാസ് തളി, സഫീർഖാൻ, അയൂബ് തിരൂർ, ജാഫർ തൃത്താല, മുനീർ എടപ്പാൾ, വിനോദ് തിരുവനന്തപുരം ഇൻസാഫ് മൗലവി എന്നിവർ സംസാരിച്ചു.

