ഫ്രണ്ട്സ് ബഹ്റൈൻ അഫ്സലിനെ സന്ദർശിച്ചു
മനാമ: കവർച്ചക്കാരുടെ അക്രമണത്തെ തുടർന്ന് പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ കഴിയുന്ന പ്രവാസി മലയാളിയായ അഫ്സലിനെ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നേതാക്കൾ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഫ്രണ്ട്സ് ആക്ടിങ് പ്രസിഡണ്ട് സഈദ് റമദാൻ നദ്−വി, എക്സിക്യൂട്ടീവ് അംഗം എ.എം ഷാനവാസ്, യൂത്ത് ഇന്ത്യ പ്രസിഡണ്ട് യൂനുസ് സലീം എന്നിവരാണ് അഫ്സലിനെ സന്ദർശിക്കാനെത്തിയത്.

