പ്രവാസി വിശ്വകർമ്മ ഐക്യവേദി അനുശോചിച്ചു
മനാമ: ആത്മഹത്യ ചെയ്ത ബഹ്റൈൻ പ്രവാസി സുഗതൻ ആചാരിയുടെ (65) നിര്യാണത്തിൽ പ്രവാസി വിശ്വകർമ്മ ഐക്യവേദി− അനുശോചിച്ചു. 35 വർഷത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് സ്വന്തം നാടായ പുനലൂരിലെ ഐക്കരക്കോണത്ത് സ്ഥലം വാടകയ്ക്കെടുത്ത് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ലോൺ എടുക്കുകയും, ഒരു ഷെഡ് പണിയുകയും, പിന്നീട് പിരിവുകൊടുക്കാത്തതിന്റെ പേരിൽ ഭരിക്കുന്ന സർക്കാരിന്റെ യുവജന പ്രസ്ഥാനം കൊടിനാട്ടി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രവാസി വിശ്വകർമ്മ ഐക്യവേദി− ബഹ്റൈൻ അനുശോചനയോഗത്തിൽ ആവശ്യപ്പെട്ടു.പ്രവാസി വിശ്വകർമ്മ ഐക്യവേദി ഗ്ലോബൽ ചെയർമാൻ കെ. വിജയൻ, പ്രസിഡണ്ട്. വി.വി ബാലൻ, ജനറൽ സെക്രട്ടറി.കൃഷ്ണദാസ് പി.വി, അഡ്−വൈസർ ബാബുരാജ് ടി.ടി എന്നിവർ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

