മദ്യവിൽപ്പന : രണ്ട് ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ
മനാമ : രാജ്യത്ത് മദ്യവിൽപ്പന നടത്തിയ രണ്ട് ഏഷ്യൻ സ്വദേശികൾ അറസ്റ്റിലായതായി അധികൃതർ വ്യക്തമാക്കി. ക്യാപ്പിറ്റൽ ഗവർണറേറ്റ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരിൽനിന്ന് മദ്യം പിടിച്ചെടുത്തു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

