ബോളിവുഡ് താരം ശ്രീദേവിയുടേത് മുങ്ങിമരണം


ദുബൈ : ബോളിവുഡ് താരം ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഡെത്ത് സർട്ടിഫിക്കറ്റ്. മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ബോധരഹിതയായി ബാത്ത് ടബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും ദുബൈ പോലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ശ്വാസ കോശത്തിൽ വെള്ളം കയറിയതാണ് മരത്തിന് കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായതായാണ് റിപ്പോർട്ട്. 

ഹൃദയ സ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ ബാത് ടബിൽ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. മുങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ഇതിനായി മുംബൈയിൽ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എംബാം ചെയ്ത ശേഷമാകും ഇന്ത്യയിലേക്ക് കൊണ്ടുവരിക. ചൊവ്വാഴ്ച സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed