ഐ.വൈ­.സി­.സി­ ആര്യയ്ക്ക് ചി­കി­ത്സാ­ സഹാ­യം കൈ­മാ­റി­


മനാമ : ഐ.വൈ.സി.സി ചാരിറ്റിവിങിന്റെ ആഭിമുഖ്യത്തിൽ രക്താർബുദം ബാധിച്ച കുഞ്ഞ് സഹോദരി ആര്യ മോളുടെ ചികിത്സയ്ക്ക് വേണ്ടി സ്വരൂപിച്ച തുക കൈമാറി. കൊച്ചിയിൽ നടന്ന ചടങ്ങിൽ പി.ടി തോമസ് എം.എൽ.എ ആര്യയുടെ അച്ചൻ വൽസരാജിന് തുക കൈമാറി. എറണാകുളം ഡി.സി.സി ആഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കെ.എസ്‌.യു മുൻ പ്രസിഡണ്ട് ടിറ്റോ ആന്റണി, ഐ.വൈ.സി.സി സെൻട്രൽ കമ്മിറ്റി അംഗം ഏബിയോൺ, മറ്റ് യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ഐ.വൈ.സി.സി അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുകകൾ കോർത്തിണക്കിയാണ് ഈ സഹായം കൈമാറിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed