മലയാ­ളി­കൾ മത ചെ­രി­പ്പും മതേ­തര ചെ­രി­പ്പും അണി­യു­ന്നവർ : കു­രീ­പ്പു­ഴ


മനാമ : വീട്ടിനകത്ത് മത ചെരിപ്പും വീടിന് വെളിയിൽ മതേതരത്വ ചെരിപ്പും ഉപയോഗിക്കുന്നവരാണ് മലയാളികളെന്ന് പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. നവകേരള കലാവേദി കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ബഹ്‌റൈനിലെത്തിയ അദ്ദേഹം 4 പി.എം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മലയാളിയുടെ ഇരട്ട മുഖത്തെപ്പറ്റി സംസാരിച്ചത്. കേരളത്തിൽ ഇപ്പോഴും സവർണ്ണ ബോധം  നിലനിൽക്കുകയാണ്. പണമില്ലാത്തവന്റെയും പണമുള്ളവന്റെയും വേർതിരിവും പ്രകടമാണ്. കഴിഞ്ഞ ദിവസം  മധു എന്ന ചെറുപ്പക്കാരനെ മർദ്ദിച്ച് കൊന്നതും സവർണ്ണ മേധാവിത്വമാണ്. മധു മോഷ്ടിച്ചു എന്ന് പറയുന്നത് ഭക്ഷണമാണ്, വിശപ്പടക്കാൻ എടുക്കുന്ന ഒരു സാധനം മോഷണമാണെന്ന് പറയാൻ കൂടി സാധിക്കില്ല. അരി എടുത്തു എന്നെ പറയാൻ കഴിയൂ. അത് മോഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

കാട്ടിലുള്ളവരാണ് യഥാർത്ഥ മനുഷ്യർ. നമ്മളെ നാട്ടു മനുഷ്യർ എന്നാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എത്തിയ വടക്കേ ഇന്ത്യക്കാരനായ സത്നം സിംഗിനും സംഭവിച്ചത് ഇത് തന്നെയാണ്. മാനസിക രോഗം ഉണ്ടെങ്കിൽ അവരെ ആശുപത്രിയിൽ കൊണ്ടുപോവുകയാണ് വേണ്ടത്. അല്ലാതെ തല്ലിക്കൊല്ലുകയല്ല  വേണ്ടത്. ഇത് ഒരു സവർണ്ണ ബോധത്തിന്റെ മാനസിക  പ്രശ്‌നത്തിൽ നിന്നുണ്ടാകുന്നതാണ്. ആൾക്കൂട്ടത്തിൽ എല്ലാ മതക്കാരും ഉണ്ടെങ്കിലും സവർണ്ണ മേധാവിത്വം എന്നത് ഒരു സംസ്കാരമാണ്. കേരളത്തിലേറ്റവും കൂടുതൽ അപകടകരമായിക്കൊണ്ടിരിക്കുന്ന ഒരു ബോധമാണിത്.വടയന്പാടിയിലും സംഭവിച്ചത് ഇതുതന്നെയാണ്. സവർണ്ണ ബോധം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നുള്ളതിന്റെ തെളിവുകളാണ് ഇതൊക്കെ. മുത്തങ്ങയിൽ ജാനുവിനെതിരെ നടന്ന ആക്രമണവും ഇതിനൊരു ഉദാഹരണമാണ്. സി.കെ ജാനുവിന് കാർ വാങ്ങാൻ പാടില്ല എന്ന് പറയുന്നതും ഇതേ ബോധമാണ്. ഈയിടെ നടന്ന അശാന്തന്റെ മൃതദേഹം  അക്കാദമി ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതിന് തടസ്സം നിന്നതും ഇത്തരം സവർണ്ണ സംസ്കാരത്തിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ ഇത്തരം പ്രശ്നങ്ങളിൽ തുടക്കത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed