ബഹ്റൈൻ ക്യാൻസർ സൊസൈറ്റിക്ക് ഫണ്ട് കൈമാറി
മനാമ : ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി, ക്യാൻസർ കെയർ ഗ്രൂപ്പ് ചാരിറ്റി ഡിന്നറിലൂടെ സമാഹരിച്ച 8360 ബഹ്റൈൻ ദിനാറിന്റെ ധനസഹായം ബഹ്റൈൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറി. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ക്യാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റഹ്മാൻ ഫക്രു, ട്രഷറർ അഹ്മദ് എന്നിവർ തുക ഏറ്റുവാങ്ങി. ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. പി.വി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.ടി സലിം സ്വാഗതവും ട്രഷറർ സുധീർ തിരുനിലത്ത് നന്ദിയും പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള ആശംസയർപ്പിച്ച് സംസാരിച്ചു. ഗ്രൂപ്പിന്റെ അഡ്−വൈസറി, എക്സിക്യുട്ടീവ് കമ്മറ്റി, വനിതാ വിഭാഗം, സർവ്വീസ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംബസിച്ചു.

