‘യെസ് യു കാൻ’ സംഘടിപ്പിച്ചു
മനാമ : വിദ്യാർത്ഥികൾക്ക് ഉന്നതവിജയം കൈവരിക്കാൻ സഹായിക്കുന്ന പഠന രീതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷണൽ സെന്ററിന്റെ സഹകരണത്തോടെ 4 പി.എം ന്യൂസ് ‘യെസ് യു കാൻ’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.
10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ബഹ്‌റൈനിലെ പ്രമുഖ കൗൺസിലറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. ജോൺ പനയ്‌ക്കൽ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
കൂടാതെ ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാനും, എത്രപഠിച്ചിട്ടും മനസിലാകാത്ത വിഷയങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനും സഹായിക്കുന്ന പഠന ടിപ്പുകൾ, ബ്രയിൻ സ്റ്റോർമിംഗ് പരിശീലനങ്ങൾ തുടങ്ങിയവയും, ഒബ്ജക്റ്റീവ് ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പരീക്ഷ പരിശീലനം എന്നിവയും വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തി. നിരവധി വിദ്യാർത്ഥികളൾ സെമിനാറിൽ പങ്കെടുത്തു.

