ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ : അസുഖബാധിതനായി നാട്ടിലേയ്ക്ക് പോയിരുന്ന ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ നിലന്പൂർ സ്വദേശി തോമസ് കുറ്റിയിൽ (52) ലാണ് ഇന്നലെ രാത്രി നിര്യാതനായത്. 25 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന തോമസ് കഴിഞ്ഞ അഞ്ച് വർഷമായി അറേബ്യയൻ ഇമ്പ്രെഷൻ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തലച്ചോറിൽ ക്യാൻസർ ബാധ പിടിപെട്ടതിനെ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങിയ തോമസ്, കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ ലീന. മകൻ ആഷ്‌ലീ, മകൻ അലീറ്റ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed