ഖമീസ് മുഷൈത്തിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം
റിയാദ് : ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിന് നേരെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുന്പായി സൗദി സൈന്യം മിസൈൽ തകർത്തു. യെമനിലെ സഅ്ദയാണ് മിസൈൽ ആക്രമണത്തിന്റെ ഉറവിടമെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
സൗദി അറേബ്യയുടെ സുരക്ഷക്കും മേഖലാ, ആഗോള സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട്, യു.എൻ രക്ഷാ സമിതി 2216, 2231 നന്പർ പ്രമേയങ്ങൾ ലംഘിച്ച് ഹൂതികൾക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ അടക്കമുള്ള ആയുധങ്ങൾ നൽകുന്നത് തുടരുന്നതിന് തെളിവാണ് മിസൈൽ ആക്രമണ ശ്രമമെന്ന് സൗദി അറേബ്യ ആരോ പിച്ചു.



