2018 കലണ്ടർ പത്മശ്രീ മോഹൻലാലിന് കൈമാറി

മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്സ് 2017ൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 2018ലെ കലണ്ടർ പത്മശ്രീ മോഹൻലാലിന് കൈമാറി. ബഹ്‌റൈൻ ലാൽ കെയേഴ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മോഹൻലാൽ തന്റെ അഭിനന്ദനവും, ആശംസകളും അറിയിക്കുകയും, എല്ലാ ബഹ്‌റൈൻ ലാൽ കെയേഴ്സ് അംഗങ്ങൾക്കും മുഴുവൻ ബഹ്റൈൻ പ്രവാസികൾക്കും ഒരു നല്ല വർഷം ആശംസിച്ചതായും ലാൽകെയേഴ്സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാർ എഫ്.എം ഫൈസൽ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു