റാഷിദ് ഇക്വസ്‌ട്രിയൻ ഹോഴ്‌സ് റേസിംഗ് ഫെസ്റ്റിവലിൽ പങ്കെടുത്ത് ബഹ്‌റൈൻ കിരീടാവകാശി

മനാമ : ബഹ്‌റൈൻ - അറബ് റേസിംഗ് പാരന്പര്യത്തെ കാത്ത് സൂക്ഷിക്കാൻ ബഹ്‌റൈൻ യുവാക്കൾ ആവേശം കാട്ടുന്നതായി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. റാഷിദ് ഇക്വസ്‌ട്രിയൻ ഹോഴ്‌സ് റേസിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ അദ്ദേഹം. ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ജനത്തിന്റെ ആവേശത്തെ പ്രശംസിച്ച അദ്ദേഹം, ജനങ്ങളുടെ ആവേശം റേസിന്റെ ഉയർന്ന നിലവാരവും മത്സരാധിഷ്ഠിതയുമാണ് ചൂണ്ടിക്കാട്ടുന്നതെന്നും പറഞ്ഞു.
വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ച പ്രിൻസ് സൽമാൻ, അവരെ അഭിനന്ദിച്ചു. റാഷിദ് ഇക്വസ്‌ട്രിയൻ ആന്റ് ഹോസ് റേസിംഗ് ക്ലബ് വൈസ് ചെയർമാൻ ഷെയ്ഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസ് സൽമാന് സ്വീകരണം നൽകി.
ഷെയ്ഖ് സുൽത്താൻ അൽ ദീൻ ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിൻ അലി ബിൻ ഇസ അൽ ഖലീഫ, ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല ബിൻ ഇസ അൽ ഖലീഫ, ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് ഇൽ അൽ ഖലീഫ, ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഇസ അൽ ഖലീഫ, ഷെയ്ഖ് ഇസ ബിൻ അബ്ദുല്ല ബിൻ ഇസ അൽ ഖലീഫ എന്നിവർ ടൂർണമെന്റിൽ പങ്കെടുത്തു. റാഷിദ് ഇക്വസ്‌ട്രിയൻ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബിന്റെ സുപ്രീം കമ്മിറ്റി മാനേജിങ് ഡയറക്ടർ ഷെയ്ഖ് അബ്ദുള്ള ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ പ്രിൻസ് സൽമാൻ പ്രശംസിച്ചു.