സൗ­ജന്യ മെ­ഡി­ക്കൽ ക്യാ­ന്പ്് 26ന്


മനാമ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കെ. എം.സി.സി ജിദാലി, റിഫ, ഹമദ് ടൗൺ, സിത്ര ഏരിയാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.  ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സനദ് ആസ്റ്റർ മെഡിക്കൽ സെന്ററിൽ വെച്ച്  ജനവരി 26ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ്  സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നത്. എല്ലാ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ക്യാന്പിൽ ഉണ്ടായിരിക്കുന്നതാണ്.  വിശദ വിവരങ്ങൾക്ക് 38120027,  39976006, 33927675 തുടങ്ങിയ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed