കു­വൈ­ത്ത് ‍പൊ­തു­മാ­പ്പ് : ആയി­രക്കണക്കിന് ഇന്ത്യക്കാ­ർ­ക്ക് ആശ്വാ­സമാ­കും


കുവൈത്ത് സിറ്റി : കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ആയിരക്കണക്കിന് ഇന്ത്യക്കാർക്കും പ്രയോജനപ്പെടുമെന്നു പ്രതീക്ഷ. കുവൈത്തിൽ ഏറ്റവുമൊടുവിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത് 2011ലാണ്. അന്ന് രാജ്യം വിട്ട 38,429 വിദേശികളിൽ 11,614 പേരും ഇന്ത്യക്കാരായിരുന്നു. അനധികൃത കുടിയേറ്റക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകുന്നതിനാണ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ജറാഫ് അൽ‍ ഖാലിദ് അൽ‍ സാബയുടെ ഉത്തരവ് അനുസരിച്ചാണ് പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഈ മാസം 29 മുതൽ ഫെബ്രുവരി 22 വരെ സമയം നൽകും. എന്നാൽ കുറ്റകൃത്യങ്ങളിലും സാന്പത്തിക ബാധ്യതകളുമുള്ളവർക്ക് ഈ ആനുകൂല്യം ബാധകമല്ല.

പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാം. കുവൈത്തിൽ തുടരാൻ ആഗ്രഹിക്കുന്നപക്ഷം പിഴയടച്ചശേഷം സാധുതയുള്ള ഇഖാമയിലേക്ക് മാറുകയും ചെയ്യാം. യാത്രാനിരോധനമുള്ളവരും കോടതിയിൽ കേസുള്ളവരും പൊതുമാപ്പ് കാലാപരിധിക്കുള്ളിൽ സാധുതയുള്ള വിസ ലഭിക്കുന്നതിനുള്ള സാധ്യത കണ്ടെത്താൻ താമസാനുമതി കാര്യ വകുപ്പ് ഓഫിസ് സന്ദർശിക്കണം.

 പൊതുമാപ്പ് ആനുകൂല്യത്തിൽ രാജ്യം വിടുന്നവർ മറ്റേതെങ്കിലും കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ടവരല്ലെങ്കിൽ പുതിയ വിസയിൽ വീണ്ടും കുവൈത്തിൽ തിരിച്ചുവരാം. പൊതുമാപ്പ് കാലാവധിക്കുശേഷവും കാലാവധിയില്ലാത്ത വിസയിൽ കഴിയുന്നവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന ശിക്ഷാ നടപടികളുണ്ടാകും.

പിഴയുൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടിവരും. കരിന്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തപ്പെടുന്നവർക്ക് കുവൈത്തിൽ വീണ്ടും പ്രവേശനം അനുവദിക്കില്ല. ഇഖാമാ കാലാവധി കഴിഞ്ഞതിനുശേഷമുള്ള ഓരോ ദിവസത്തിനും രണ്ട് ദിനാറാണ് പിഴ അടയ്ക്കേണ്ടത്. എന്നാൽ പരമാവധി പിഴ 600 ദിനാറാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed