മോ­ചനത്തിന് വേ­ണ്ടി­ പ്രാ­ർത്­ഥി­ച്ചവർ­ക്ക് നന്ദി­ പറഞ്ഞ് ഫാ.­ ടോം ഉഴു­ന്നാ­ലിൽ


മനാമ : ഭീകരരുടെ തടവറയിൽ നിന്നും തന്നെ മോചിപ്പിക്കാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയും മോചനത്തിന് വേണ്ടി പ്രവർത്തിച്ചവരോടും നന്ദി അറിയിക്കുന്നതായി റവ. ഫാ: ടോം ഉഴുന്നാലിൽ. സീറോ മലബാർ സോഷ്യാറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന വർക്ക് ഓഫ് മേഴ്‌സി അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കവെയാണ് ബഹ്റൈനിൽ നിന്നടക്കമുള്ള മനുഷ്യസ്നേഹികളോട് നന്ദി പറഞ്ഞത്. 

സീറോ മലബാർ സൊസൈറ്റിലിയുടെ ആഭിമുഖ്യത്തിൽ ഫാ. ടോമിന്റെ മോചനത്തിന് വേണ്ടിയുള്ള ഒത്തുചേരൽ സംഘടിപ്പിച്ചിരുന്ന കാര്യം സിംസ് പ്രസിഡണ്ട് ബെന്നി യോഗത്തിൽ സൂചിപ്പിച്ചു. തന്റെ മോചനം സാധ്യമായത് നിരവധി പേരുടെ പ്രാർത്ഥന കൊണ്ടാണെന്നും മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ആരെല്ലാമാണെന്ന് പ്രത്യേകം പ്രത്യേകം എടുത്തുപറയാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളിലും മനുഷ്യത്വം ഉള്ളവർ ഉണ്ടെന്നാണ് തന്റെ അനുഭവത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഭീകരരുടെ ക്യാന്പിൽ നീണ്ട ദിവസങ്ങൾ തള്ളി നീക്കുന്പോഴും പ്രതീക്ഷകൾ അസ്തമിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാവങ്ങൾക്ക് വേണ്ടി ഇനിയും ഏതു സ്‌ഥലത്തും പ്രവർത്തിക്കാൻ ഒരുക്കമാണെന്നും യമനിൽ നിന്ന് എല്ലാവരെയും തിരിച്ചുവിളിച്ചപ്പോഴും അവിടെയുള്ള മിഷനറി പ്രവർത്തനങ്ങൾക്ക് വേണ്ടി പോകാൻ തോന്നിയത് ഒരു ഉൾവിളി ഉണ്ടായത് കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ മുന്നിൽ വെച്ച് നിരവധി പേരെ ഭീകരർ വധിച്ചപ്പോഴും, പ്രാർത്ഥനയിലും തനിക്കുവേണ്ടി പ്രാർത്ഥിച്ചവരുടെയും ശക്തിയിൽ മാത്രമാണ് തന്റെ മോചനം സാധ്യമായതെന്നും താൻ ഉറച്ചു വിശ്വസിക്കുന്നതായി ഫാദർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed