ജീ­വകാ­രു­ണ്യത്തി­ന്റെ­ പേ­രിൽ‍ ചൂ­ഷണം വർ­ദ്ധി­ക്കു­ന്നതാ­യി­ ഡോ­. എം.എസ് സു­നി­ൽ


മനാമ: സമനുസുകളായ പ്രവാസികളെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ചിലർ ചൂഷണം ചെയ്യുകയാണെന്നും സഹായങ്ങൾ നൽകുന്നത് അർഹരായവർക്ക്‌ തന്നെ എന്ന് ഉറപ്പു വരുത്താൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും പ്രമുഖ സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് സുനിൽ പറഞ്ഞു. സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വർക്ക് ഓഫ് മേഴ്‌സി അവാർഡ് സ്വീകരിക്കാൻ ബഹ്‌റൈനിലെത്തിയ അവർ ഇന്ന് രാവിലെ 4 പി.എം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജീവകാരുണ്യ പ്രവർത്തനമേഖലയിലെ കള്ളനാണയങ്ങളെപ്പറ്റി തുറന്ന് പറഞ്ഞത്. 

നല്ല നിലയിൽ പ്രവർത്തിക്കുന്ന അനാഥാലയങ്ങളുടെയും സാമൂഹ്യ സ്ഥാപനങ്ങളുടെയും പേരിനെ പോലും കളങ്കപ്പെടുത്തുന്ന രീതിയിൽ കള്ളനാണയങ്ങൾ‍ വർ‍ദ്ധിച്ചുവരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന തന്റെ പേര് പോലും ഉപയോഗിച്ച് ചില സംഘടനകൾ മുതലെടുപ്പ് നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അർഹമായ കൈകളിലാണ് സഹായങ്ങൾ എത്തുന്നതെന്ന് കൃത്യമായി അന്വേഷിച്ചറിഞ്ഞതിന് ശേഷം മാത്രമേ ഏതൊരു സഹായങ്ങളും ചെയ്യാവൂ എന്നും അവർ പറഞ്ഞു. ഇന്ന് അംഗീകൃത അനാഥാലയങ്ങൾക്കും മറ്റും സർക്കാർ ഗ്രാൻഡ്, മറ്റ് സഹായങ്ങൾ എന്നിവ ലഭിക്കുന്നുണ്ട്. കൂടാതെ സൗജന്യ റേഷനും ലഭ്യമാണ്. ഇങ്ങനെ ലഭിക്കുന്ന സഹായങ്ങൾ മറച്ചു െവച്ച് കൊണ്ടാണ് മനുഷ്യസ്‌നേഹികളായവരുടെ സഹായങ്ങൾ‍ പലരും കൈപറ്റുന്നത്. വിധവകളായ അഗതികളുടെയും വാർ‍ദ്ധക്യം ബാധിച്ച് അശരണരായവരുടെയും പെൻഷൻ അടക്കമുള്ളവ അവകാശങ്ങൾ‍ ചില അനാഥാലയം നടത്തിപ്പുക്കാർ‍ തട്ടിയെടുക്കുന്നുണ്ട്. പെൻഷനോ, സഹായങ്ങളോ ലഭിക്കാത്ത യഥാർത്ഥ അഗതികളെ ഇവർ‍ സ്വീകരിക്കാത്ത അവസ്ഥയും നിലനിൽ‍ക്കുന്നു. നാട്ടിൽ കൂണുകൾ പോലെ അനാഥാലയങ്ങൾ മുളച്ചു വരികയും അവരുടെ ആസ്‌തികൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന കാഴ്ചയുമാണ് ഇപ്പോൾ കണ്ടു വരുന്നത്. ജീവകാരുണ്യ മേഖലയിൽ ഗൾഫ് മേഖലയിൽ നിന്ന് ആദ്യമായാണ് ഒരു അവാർഡ് തന്നെ തേടിയെത്തുന്നതെന്നും സീറോ മലബാർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളും പ്രത്യേകിച്ച് പ്രവാസികളുടെ ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങളെയും അഭിനന്ദനം അർഹിക്കുന്നുന്നുവെന്നും അവർ കൂട്ടിചേർ‍ത്തു. 

ജീവകാരുണ്യ മേഖലയിലേയ്ക്ക് ഒരു സംഘടനയുടെ പോലും പിൻബലമില്ലാതെ സധൈര്യം മുന്നോട്ട് വന്ന സുനിൽ എന്ന റിട്ടയേർഡ് അദ്ധ്യാപിക ഇന്ന് നിരവധിപേരുടെ ജീവിതത്തിലെ പ്രതീക്ഷയും, വെളിച്ചവുമാണ്. സ്വന്തം നാടിന്റെ ദുരിതവും വേദനയും മനസ്സിലാക്കി കൊണ്ട് സാമൂഹിക സേവനമേഖലയിലേക്ക് ഇറങ്ങിയ സുനിലിന്റെ നേതൃത്വത്തിൽ പല പദ്ധതികളും രൂപികരിച്ചിട്ടുണ്ട്. പുറന്പോക്കിലെ ചെറ്റകുടിലിൽ ജീവിക്കുന്ന മാതാപിതാക്കൾ നഷ്ടപ്പെട്ട സ്വന്തം വിദ്യാർത്ഥിനിക്ക് വീട് പണിത് കൊടുത്താണ് ഇവർ‍ ഭവന പദ്ധതികൾക്ക് തുടക്കമിട്ടത്. ചില ഗവൺമെന്റ് ഏജൻസിയുടെ സഹകരണത്തോടെ 2005ൽ തുടങ്ങിയ പദ്ധതിയുടെ കീഴിൽ നിരവധി വീടുകൾ ഇതിനോടകം നിർമ്മിച്ച് നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed