ഞാൻ ഇപ്പോ­ഴും ബി­.ജെ­.പി­ തന്നെ­: ഭീ­മൻ രഘു­


മനാമ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹത്തെപ്പോലൊരു രാഷ്ട്ര നേതാവിനെ ഇന്ത്യയ്ക്ക് ലഭിച്ചത് ഭാഗ്യമാണെന്നും പ്രമുഖ ചലച്ചിത്രതാരം ഭീമൻ രഘു. സ്വകാര്യ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ അദ്ദേഹം 4 പി.എം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി തുറന്നു പറഞ്ഞത്. 

ചില ഓൺലൈൻ മീഡിയകൾ താൻ ബിജെപിയിൽ നിന്നും രാജിവച്ചതായി നുണപ്രചാരണം നടത്തിയതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മറ്റ് തിരക്കുകൾ കാരണം സുരേഷ്‌ഗോപി വന്നിരുന്നില്ലെന്നത് മാത്രമാണ് സത്യമെന്നും അതുകൊണ്ട് ബിജെപിയുമായുള്ള ബന്ധം താൻ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായ സിനിമ ഒരിക്കലും കൈവിടില്ലെന്നും ഏതൊരു സ്‌ഥാനം ലഭിച്ചാലും തന്റെ പ്രൊഫഷൻ സിനിമാഭിനയം തന്നെ ആയിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. 

വില്ലൻ റോളിൽ ആണ് സിനിമയിൽ തുടങ്ങിയതെങ്കിലും ഇപ്പോൾ ഹാസ്യറോളുകളിൽ പോലും തന്നെ ജനം അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ജയൻ അടക്കമുള്ള മഹാനടന്മാർ ജീവിതത്തിൽ നിന്നും വിട വാങ്ങിയിട്ടും അവരെ പുതിയ തലമുറയ്ക്ക് പോലും പരിചയപ്പെടുത്തി സജീവമായി നിലനിർത്തുന്നത് മിമിക്രിക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ തന്നെയും ഏറ്റവും കൂടുതൽ മിമിക്രി കലാകാരന്മാർ അനുകരിക്കുന്നത് കാണുന്പോൾ സന്തോഷമേ തോന്നിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

കാലത്തിനൊപ്പിച്ചുള്ള മാറ്റം സിനിമാ രംഗത്തുണ്ട്. പഴയ സിനിമകളിളെപ്പോലെ സ്റ്റണ്ട് മാസ്റ്റർ ചിട്ടപ്പെടുത്തുന്ന സംഘട്ടന രംഗങ്ങൾ പുതിയ ചിത്രങ്ങളിൽ കുറഞ്ഞുവരുന്നു. താനൊക്കെ അത്തരം രംഗങ്ങളിൽ അഭിനയിച്ചാണ് ഓരോ സിനിമയിലും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അതിന്റെ മേന്മകൾ ആ ചിത്രങ്ങളിൽ കാണാം എന്നും കൂട്ടിചേർത്ത ഭീമൻ രഘു പുതു തലമുറയിൽ സിനിമാ രംഗത്തേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർ തൊഴിലിനോട് ആത്മാർഥതയോടെ സമീപിച്ചാൽ അവസരങ്ങൾ തീർച്ചയായും അവരെ തേടിവരുമെന്നും അഭിപ്രായപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed