അദീബ് അഹ്മദിന് ഹുറുൺ അച്ചീവ്മെൻറ് അവാർഡ്
മനാമ: ഹുറൂൺ ഇൻഡസ്ട്രി അച്ചീവ്മെന്റ് പുരസ്കാരത്തിന് ട്വൻറി ഫോർട്ടീൻ ഹോൾഡിങ്സ് എം.ഡിയും പ്രമുഖ ബിസിനസ് വ്യക്തിത്വവുമായ അദീബ് അഹ്മദ് അർഹനായി. റിയൽ എേസ്റ്ററ്റ് വ്യവസായ മേഖലയിലെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. മുംബൈയിൽ നടന്ന ഹുറുൺ റിയൽ എേസ്റ്ററ്റ് ലീഡർഷിപ്പ് സമ്മിറ്റിലാണ് പുരസ്കാര വിതരണം നടത്തിയത്. യു.കെ, ഗൾഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഹോട്ടൽ സമുച്ചയങ്ങൾ നിർമ്മിക്കുന്നത് വഴി 65 കോടി യു.എസ് ഡോളറിന്റെ ആസ്തിയാണ് ട്വൻറി ഫോർട്ടീൻ ഹോൾഡിങ്സിനുള്ളത്.ലുലു ഗ്രൂപ്പിന്റെ ഭാഗമായ ട്വൻറി ഫോർട്ടീൻ ഹോൾഡിങ്ങ്സ് സമീപകാല ത്ത് കൊച്ചിയിലും ബംഗളുരുവിലുമായി പുതിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.അഭിഷേക് ലോധ (ലോധ ഡവലപ്പേഴ്സ്), നിരഞ്ജൻ ഹിരനന്ദാനി (ഹിരനന്ദാനി ഡവലപ്പേഴ്സ് ) ആനന്ദ് പിരമൽ (പിരമൽ റിയാലിറ്റി) എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.

