എം.എ.ഖാസിം മുസ്ല്യാർ ഇന്ന് മുഹറഖിൽ
മനാമ: സമസ്ത ബഹ്‌റൈൻ മുഹറഖ് ഏരിയയുടെ മാസാന്ത മജ്ലിസുന്നൂർ ആത്മീയ സംഗമവും പ്രഭാഷണവും ഇന്ന് രാത്രി 8:30ന് മുഹറഖ് ഐനുൽഹുദാ മദ്രസ ഹാളിൽ നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയും, സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എം.എ ഖാസിം മുസ്ല്യാർ കാസർകോട് ചടങ്ങിൽ വിശിഷ്ടാതിഥിയാകും. സുബൈർ നിസാമി കാസർകോട് പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 34192897 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

