സമാ­ജം ഭരണം സു­താ­ര്യമല്ലെ­ന്ന് രാ­ജി­വെ­ച്ച ഭരണസമി­തി­ അംഗങ്ങൾ


മനാമ: ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പ് അടുത്തതോടെ ഇവി
ടെയുള്ള രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റങ്ങൾ വരുന്നു. ഇതിന്റെ ഭാഗമെ
ന്നോണം ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ നി
ലവിലെ ഭരണസമിതിയിൽ നിന്ന് മൂന്നാഴ്ച്ചയ്ക്ക് മുന്പ് രാജിവെച്ച കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്, മെന്പർഷിപ്പ്  സെക്രട്ടറി ജഗദീഷ് ശിവൻ എന്നിവർ തങ്ങൾ രാജിവെക്കാനുള്ള സാ
ഹചര്യം വ്യക്തമാക്കി രംഗത്ത് വന്നു.ഭരണ നേതൃത്വത്തി

ന്റെ സുതാര്യതയില്ലായ്മയാണ് ഇവർ മുഖ്യമായും ചൂണ്ടികാണിച്ചത്. രാജി കത്ത് നൽകി മൂന്ന് ആഴ്ച പിന്നിട്ടിട്ടും യാതൊരുവിധ തുടർ നടപടികളും സ്വീകരിക്കുകയോ സമാജം അംഗങ്ങളെ അറിയിക്കുകയോ ചെയ്യാ
തെ രാജി വെച്ചവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ പ്ര
ചരണം നടത്തുന്ന അവസരത്തിലാണ് തങ്ങൾക്ക്്   വാർത്താസമ്മേളനം നടത്തേണ്ടി വന്നതെന്നും സമാജത്തിന്റെ പ്രശ്നങ്ങളെ പൊ
തുജന മധ്യത്തിലേയ്ക്ക് കൊണ്ട് വരാനിടയാക്കിയത് നിലവിലെ ഭരണസമിതിയുടെ ഉത്തരവാദിത്വമില്ലായമയുമാണെന്നും ഇവർ പറഞ്ഞു.

ഒരു വ്യക്തിക്ക്  സമാജത്തിൽ മെന്പർഷിപ്പ് ലഭിക്കണമെങ്കിൽ അദ്ദേഹം സമാജം ആഫീസിൽ നിന്നും അപേക്ഷ വാങ്ങി പൂരിപ്പിച്ച്് രണ്ട് സമാജം അംഗ
ങ്ങൾ അതിനെ പിന്താങ്ങിയതിന് ശേഷം ആ അപേക്ഷ മെന്പർഷിപ്പ് സെക്രട്ട
റി സ്‌ക്രൂട്ടിനിക്കായി എക്സിക്യുട്ടീവ് കമ്മറ്റിയിൽ വെക്കുകയും പ്രസ്തുത വ്യക്തിയെ സമാജം ഓഫീസിലേയ്ക്ക് വിളിച്ച്് പ്രസിഡണ്ടും, ജനറൽ സെക്രട്ടറിയും, മെന്പർഷിപ്പ് സെക്രട്ടറിയും സം
സാരിച്ചതിന് ശേഷം മാത്രമാണ് മെന്പർഷിപ്പ് നൽകേണ്ടത്. എന്നാൽ മെന്പർഷിപ്പ് സെക്രട്ടറിയെപോലും അറിയിക്കാതെ  എക്സി
ക്യുട്ടീവ് കമ്മറ്റിയെ  നോക്കുകുത്തിയാക്കിയാണ്  ഇപ്പോ
ൾ അംഗത്വം നൽകുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയോഗങ്ങളിൽ ഈ വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമി
ച്ചിട്ടുണ്ടെങ്കിലും അതിനുള്ള അവസരം ലഭിക്കാറില്ലെന്ന് 
ജഗദീഷ് ശിവനും,  തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ
സ്വയം തീരുമാനിച്ച് ഭരണസമിതിയെ നോക്കുകുത്തിയാക്കി സമാജത്തിൻ്റെ പേരിൽ നടപ്പാക്കുകയാണ് ചെയുന്നതെന്ന് ശിവകുമാർ കൊല്ലറോത്തും ആരോപിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed