2017ൽ സബ്സി­ഡി­ ഇനത്തിൽ ചിലവാ­ക്കി­യത് 382.5 മി­ല്യൺ ബഹ്‌റൈൻ ദി­നാ­ർ


മനാമ : സോഷ്യൽ ഇൻഷൂറൻസ്, പണപ്പെരുപ്പം തടയൽ, ഭവനവായ്പ, മറ്റ് അലവൻസുകൾ എന്നിവയുൾപ്പെടെയുള്ള സാമൂഹ്യ പരിപാടികൾക്കായി 2017ൽ 382.5 മില്ല്യൺ ബഹ്‌റൈൻ ദിനാർ (ഏകദേശം 1 ബില്യൺ യു.എസ് ഡോളർ) സർക്കാർ സബ്സിഡി ഇനത്തിൽ ചിലവിട്ടതായി ഷെയ്ഖ് ഖാലിദ് എക്സിക്യുട്ടീവ് (സർക്കാർ), ലെജിസ്ലേറ്റീവ് (പാർലമന്റ് ആന്റ് ഷൂറ കൗൺസിൽ) അംഗങ്ങളുടെ യോഗത്തിൽ അറിയിച്ചു. ജനക്ഷേമത്തിനായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ച്, വ്യത്യസ്ത കാഴ്ചപ്പാടുകളിലുള്ള പഠനപദ്ധതികൾ രൂപീകരിക്കാൻ ഒരു ‘മിനി ടെക്നിക്കൽ കമ്മിറ്റി’ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.

സബ്സിഡികൾ, സംഘടനാ നടപടിക്രമങ്ങൾ, മറ്റ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് സർക്കാരിന്റെ നിർദ്ദേശങ്ങളും അഭിപ്രായ സമന്വയങ്ങളും പരിശോധിക്കാൻ ഒരു സാങ്കേതിക ഉപ കമ്മറ്റി രൂപീകരിക്കുമെന്നും അൽ അറാദി വ്യക്തമാക്കി. സർക്കാരുമായി വർക്ക് അജണ്ട ചർച്ച ചെയ്യാൻ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്, ശൂറ കൗൺസിൽ എന്നിവർ ചേർന്ന സംയുക്ത സമിതി വ്യാഴാഴ്ച യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed