‘മതേ­തര ഇന്ത്യ നേ­രി­ടു­ന്ന വെ­ല്ലു­വി­ളി­കൾ­’ സെ­മി­നാർ ഹൈ­ബി­ ഈഡൻ ഉദ്‌ഘാ­ടനം ചെ­യ്തു­


മനാമ : ബഹ്‌റൈൻ ഒ.ഐ.സി.സി യൂത്ത്‌ വിംഗും എറണാകുളം ജില്ല കമ്മിറ്റിയും സംയുക്തമായി മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സൽമാനിയയിൽ വെച്ച് നടന്ന സെമിനാർ എറണാകുളം എം.എൽ.എയും മുൻ എൻ.എസ്.യു അധ്യക്ഷനുമായിരുന്ന ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്തു.

നമ്മുടെ രാജ്യത്ത്‌ ഇന്ന് മതേതരത്വവും ജനാധിപത്യവും ഒരു വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഹൈബി ഈഡൻ പറഞ്ഞു. സമാനതകളില്ലാത്ത വിപ്ലവത്തിലൂടെ രാജ്യം നേടിയ നേട്ടങ്ങളെ ഇന്ന് കേന്ദ്ര സർക്കാർ വിസ്മരിക്കാൻ ശ്രമിക്കുന്നു. നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ സാന്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച സർക്കാർ ഇന്ന് രാജ്യം ഭരിക്കുന്നു. യാതൊരു വിവേകവുമില്ലാതെ കൊണ്ടുവന്ന നോട്ട് നിരോധനം നമ്മുടെ സാന്പത്തിക വ്യവസ്ഥയെ തകർത്തു കളഞ്ഞിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തമായ പദ്ധതിയോ ഗൃഹപാഠമോ കൂടാതെ നടപ്പാക്കിയ ജി.എസ്.ടി രാജ്യത്തെ വ്യാപാരികളെയും വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, യൂത്ത്‌ വിംഗ് പ്രസിഡണ്ട് ഇബ്രാഹിം, ഗ്ലോബൽ സെക്രട്ടറി കെ.സി ഫിലിപ്പ്, ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, ദേശീയ സെക്രട്ടറി മനു മാത്യു, യൂത്ത്‌ വിംഗ് വൈസ് പ്രസിഡണ്ട് സുനിൽ കെ. ചെറിയാൻ, എറണാകുളം ജില്ല ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പള്ളി, യൂത്ത്‌ വിംഗ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed