സണ്ണി ലിയോൺ ബഹ്‌റൈനിൽ എത്തുന്നു
മനാമ : ബോളിവുഡ് നടി സണ്ണി ലിയോൺ ഏപ്രിലിൽ ബഹ്‌റൈനിൽ എത്തുന്നു. ഔറ ആർട്ട് സെന്റർ വാർഷികത്തോടനുബന്ധിച്ചാണ് ഏപ്രിൽ 27ന് നടി ബഹ്്റൈനിലെത്തുന്നത്. സണ്ണി ലിയോൺ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എല്ലാവരെയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഡാഡ് ഓഷ്മയും മനോജ് മയ്യന്നൂരുമാണ് ഈ ഷോയുടെ അണിയറയിൽ.
സംഘാടകർക്ക് പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ സണ്ണി ലിയോണിന് ബാംഗ്ലൂരിലെ പുതുവത്സര പരിപാടികൾ റദ്ദാക്കേണ്ടി വന്നിരുന്നു.

