കോ­ഴി­ക്കോ­ടൻ നാ­ടകാ­സ്വാ­ദകരു­ടെ­ മനം കവർ­ന്ന് ബഹ്റൈൻ നാ­ടക സംഘം


മനാമ: നാടകങ്ങളുടെയും എണ്ണമറ്റ നാടകപ്രവർത്തകരുടെയും തട്ടകത്തിൽ അസംബന്ധ നാടക സങ്കേതം എന്ന രചനാരീതിയിലൂടെ ബഹ്റൈൻ നാടക പ്രവർത്തകർ അവതരിപ്പിച്ച ‘ഗോദോയെ കാത്ത്’ നിറഞ്ഞ സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

ലോക കേരള സഭയോടനുബന്ധിച്ച് നടന്ന പ്രവാസി നാടകോത്സവത്തിലെ അഞ്ചാം ദിനത്തിലാണ് വിഖ്യാത നാടകാകൃത്ത് സാമുവൽ ബക്കറ്റിന്റെ പ്രശസ്ത നാടകമായ ഗോദോയെ കാത്ത് ബഹ്റൈൻ കേരളിയ സമാജം അവതരിപ്പിച്ചത്. കവി കടമ്മനിട്ട രാമകൃഷ്ണനാണ് നാടകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. നാടക സംവിധാന രംഗത്തും സംഗീത നിയന്ത്രണത്തിലും മികവ് പുലർത്തിയ ബഹ്റൈനിലെ നാടക സംവിധായകൻ മോഹൻ രാജ് ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടി എടുത്തുകാട്ടിയ നാടകമായിരുന്നു ഗോദയെ കാത്ത്.

പതിവ് നാടക സങ്കേതങ്ങളിലൂന്നിയ മറ്റ് നാടകങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ട നാടകത്തിന് ആദ്യാവസാനം വരെ നിറഞ്ഞ പ്രേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ആരെ കാത്തിരിക്കുന്നു എന്നതല്ല, കാത്തിരിക്കുന്നു എന്നതാണ് ഈ നാടകത്തെ പ്രസക്തമാക്കുന്നത്.

വ്ളാഡിമറായി വേഷമിട്ട ശിവകുമാർ കുളത്തുപ്പുഴ, എസ്ട്രഗൺ ആയി അഭിനയിച്ച ദിനേശ് കുറ്റിയിൽ എന്നിവർ കാണികളുടെ മനം കവർന്നു. ശിവകുമാർ കൊല്ലറോത്തിന്റെ പോസ്്ലോണും, അനീഷ് റോണിന്റെ ലക്കിയും തീർത്തും വ്യത്യസ്ത പുലർത്തി. കുറഞ്ഞ രംഗങ്ങളിൽ ആണെങ്കിലും ആട്ടിടയനായി എത്തിയ ശ്രീഹരി രാജീവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. നാടകാവസാനം ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെയും ബി.കെ.എസ് നടപ്പിലാക്കിയ വിവിധ ജീവകാരുണ്യ പ്രവർത്തികളേയും കുറിച്ചുള്ള മോഹൻരാജിന്റെ ലഘു വിവരണവും കേട്ടാണ് കോഴിക്കോട്ടെ നാടക സ്വാദകർ മടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed