ഗോ­പി­യോ­ കൺ­വെ­ൻ­ഷന് ഇന്ന് തു­ടക്കമാ­കും


മനാമ : ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ഒറിജിന്റെ (ഗോപിയോ) നേതൃത്വത്തിൽ പ്രവാസി സംഗമത്തിന് ഇന്ന് തുടക്കമാകും. നാൽ‍പ്പത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് മിഡിൽ‍ ഈസ്റ്റിൽ‍ ഗോപിയോ സമ്മേളനം അരങ്ങേറുന്നത്. ഇന്ന് വൈകുന്നേരം ആറിന്  ഗൾഫ് ഹോട്ടലിലെ ഗൾഫ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ  നടക്കുന്ന സമ്മേളനം ബഹ്റൈൻ വൈദ്യുതി, ജല വകുപ്പ് മന്ത്രി ഡോ.അബ്ദുൽ ഹുസയിൻ മിർസയാണ് ഉദ്ഘാടനം ചെയ്യുന്നത്. മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി രാജ് പുരോഹിത് മുഖ്യതിഥിയായിരിക്കും. തുടർന്ന് നടക്കുന്ന   ചടങ്ങിൽ ശശിതരൂർ എം.പി, ഡോ.സാം പിട്രോഡ എന്നിവർ  മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ബഹ്റൈൻ ടൂറിസം ആൻ്റ് എക്സിബിഷൻ ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ഹമുദ് ആൽ ഖലീഫ, ദ പയനീർ എഡിറ്റർ ഡോ.ചന്ദ്രൻ മിത്ര, അക്ബർ അൽ ഖലീജ് എന്നിവർ പ്രസംഗിക്കും.  സമ്മേളനത്തിന് ശേഷം ആശിയാനാ മൈ പാരഡൈസ് എന്ന പേരിൽ‍ കലാപരിപാടിയും അരങ്ങേറും. 

നാളെ  നടക്കുന്ന സമ്മേളനത്തിൽ കിരീടാവകാശിയുടെ റോയൽ കോർട്ട് കാര്യ മേധാവി ശൈഖ് ഖലീഫ ബിൻ ദുഐജ് ആൽ ഖലീഫ മുഖ്യാതിഥിയായിരിക്കും. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന പ്രവാസി സംഗമത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കും. എഐസിസി അദ്ധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ആദ്യമായി വിദേശത്ത് രാഹുൽ‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടി കൂടിയാണിത്. ബഹ്റൈൻ‍ ഭരണാധികരികളുമായി അദ്ദേഹം തന്റെ സന്ദർ‍ശന വേളയിൽ‍ കൂടികാഴ്ച്ച നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഡാൻസർ ഗീതാചന്ദ്രൻ, റിയോ പാരാഒളിന്പിക്ക് മെഡലിസ്റ്റ് ദീപാ മാലിക്ക്, ശാസ്ത്രഞ്ജൻ ഡോ.വിഭ ധവാൻ, ബിസിനസ് വിമൻ ശ്രദ്ധ അഗൾവാൾ, ക്രാഫ്റ്റ്സ് ആക്ടിവിസ്റ്റ് പാറുൾ മഹാജൻ, ആരതി കൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed