ഫ്രീ­ വി­സ കമ്മറ്റി­ റി­പ്പോ­ർ­ട്ട് പു­നഃപരി­ശോ­ധി­ക്കാൻ തീ­രു­മാ­നം


മനാമ : ഏറെനാളായി മുടങ്ങിക്കിടക്കുന്ന ഫ്രീ വിസ കമ്മറ്റി റിപ്പോർട്ട് പാർലമെന്റിന്റെ അടുത്ത സെഷനിൽ ചർച്ച ചെയ്‌തേക്കും. പ്രത്യേക അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ച, പല കാരണങ്ങളാൽ കഴിഞ്ഞ രണ്ട് മാസമായി നീട്ടിവെച്ചിരുന്നു. 34 മാസം മുന്പ് രൂപീകരിച്ച എട്ട് അംഗ കമ്മിറ്റിയാണ് ഫ്രീ വിസ റിപ്പോർട്ട് സമർപ്പിച്ചത്.

കമ്മിറ്റി രൂപീകരിക്കുന്പോൾ, ഫ്രീ വിസ തൊഴിൽ പ്രശ്നം ദേശീയ സന്പദ്ഘടനയെയും ബഹ്‌റൈനിലെ സാമൂഹ്യ ചുറ്റുപാടിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടത്. ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെൻ്റ്, ഇൻഡസ്‌ട്രി, കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി, ആഭ്യന്തരം, തൊഴിൽ, മുനിസിപ്പാലിറ്റി അഫേഴ്സ്, അർബൻ പ്ലാനിംഗ്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സിബിബി), ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി, നാല് ഗവർണറേറ്റുകളിലെയും കൗൺസിലുകൾ, ലേബർ യൂണിയനുകൾ എന്നിവയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

അനധികൃത തെരുവ് കച്ചവടക്കാരെ തടയുക, ലേബർ ക്യാന്പുകളിൽ മേൽനോട്ടം വർദ്ധിപ്പിക്കുക, കമ്യൂണിറ്റി പാർട്ണർഷിപ്പ് ആക്ടിവേറ്റ് ചെയ്യുക, നിയമലംഘനം നടത്തുന്നവരെ ഉടനടി നാടുകടത്തുക തുടങ്ങിയ നിർദ്ദേശങ്ങളും കമ്മിറ്റിക്കുമുന്പിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഔദ്യോഗിക ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ എൽഎംആർഎ “ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ്” ആരംഭിച്ചിരുന്നു. നിബന്ധനകൾക്ക് അനുസൃതമായി തൊഴിലുടമയുടെ സഹായമില്ലാതെ തന്നെ, ജോലി ചെയ്യുന്നതിനും രാജ്യത്ത് താമസിക്കുന്നതിനും തൊഴിലാളികൾക്ക് അനുവാദം നൽകുന്ന തരത്തിലാണ് ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ് ക്രമീകരിച്ചിരിക്കുന്നത്.

ഈ സംവിധാനം വിദേശ തൊഴിലാളികൾക്ക്ഒരേ സമയം വിവിധ തൊഴിൽ ദാതാക്കൾക്ക് കീഴിൽ ജോലി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും നൽകുന്നു. ഇന്റർനാഷണൽ മൈഗ്രേഷൻ കോൺഫറൻസിനു ശേഷം ഗ്ലോബൽകോംപാക്ട് മൈഗ്രേഷന്റെ ഭാഗമായി ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ് നടപ്പാക്കുന്നതിന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed