മകനെ­ കാ­ണാ­നാ­കാ­തെ­ വേ­ദനകളി­ല്ലാ­ത്ത ലോ­കത്തേ­ക്ക് ഹാ­രിസ് യാ­ത്രയാ­യി


മനാമ : ശുദ്ധജലവിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നപ്പോൾ തളർ‍ന്ന് വീണ് സൽ‍മാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിക്കപ്പെട്ടിരുന്ന ഹാരിസ് മുഹമ്മദ് (32) ഇന്ന് രാവിലെ ഏഴ് മണിക്ക് മരണപ്പെട്ടു. കാസർഗോഡ് ജില്ലയിലെ തിരുത്തി സ്വദേശിയാണ് ഹാരിസ്. ആറ് മാസത്തോളം ശരീരം തളർന്ന അവസ്ഥയിൽ സൽമാനിയ ആശുപത്രിയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. 

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന്റെ രണ്ടാം മാസമാണ് ഹാരിസിന് ആൺ‍കുഞ്ഞ് ജനിച്ചത്. ഹാരിസിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പിതാവ് അബ്ദുൾ ഖാദർ, മാതാവ് സാറ, ഭാര്യ റംസീന, നാല് മാസം പ്രായമുള്ള മകൻ എന്നിവരാണ് നാട്ടിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed